ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ടു പേര് അറസ്റ്റില്‍. വികാസ്പുരി സ്വദേശി ശ്രേയ് ഒ്രബേ(30), ഷാലിമാര്‍ ബാഗ് സ്വദേശി അഭിഷേക് നന്ദ(32) എന്നിവരാണ് അറസ്റ്റിലായത്.
ഒബ്രെയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകളും കാറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.