ലണ്ടന്‍: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാള്‍സ് രാജകുമാരന് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ തന്റെ ചിന്തകളിലും പ്രാര്ഥനകളിലുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ ഒന്നാംതരംഗത്തില്‍ പ്രതിസന്ധിയിലായ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള് ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കുമെന്നും ചാള്‍സ് പറയുന്നു.
ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ചാള്‍സ് രാജകുമാരന് സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് അടിയന്തര അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.