ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിആര്‍പിഎഫിനാണ് പൂനാവാലയുടെ സുരക്ഷാ ചുമതലയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വാക്‌സിന്‍ വില വര്‍ധനവിന് പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും കേന്ദ്രസര്‍ക്കാരിനും എതിരെ രാജ്യമെമ്പാടും രൂക്ഷ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.