മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏക്‌നാഥ് ഗെയ്ക്ക് വാദ് കോവിഡ് ബാധിച്ച് മരിച്ചു. 81 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്വാദിന്റെ പിതാവായ അദ്ദേഹം മുന്‍ എംപി കൂടിയായിരുന്നു. അതേസമയം, ഏക്നാഥിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പരിചയ സമ്പന്നനും വിശ്വസ്തനുമായ നേതാവാണ് ഏക്നാഥ് ഗെയ്ക്ക്വാദെന്ന് അനുശോചന സന്ദേശത്തില്‍ കോണ്‍ഗ്രസ് അറിയിച്ചു.