പനാജി: ഗോവയിൽ സംസ്ഥാന വ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നാളെമുതൽ മെയ് മൂന്ന് വരെയാണ് ലോക്ക് ഡൌൺ. പൊതുഗതാഗതം അനുവദിക്കില്ല. അവശ്യ സർവീസുകൾക്ക് നിയന്ത്രണം ഉണ്ടാകില്ല.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഈ കാര്യം അറിയിച്ചത്. കാസിനോ,പബ്ബ് തുടങ്ങിയവ അടയ്ക്കണം. വ്യവസായ മേഖലയെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കി.