ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനാല് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം എട്ട് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.48 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ടര കോടി പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.87 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60, 960 പേര്‍ക്ക് കോവിഡ്. 3293 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,61,162 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. രാജ്യത്ത് ആകെ 1,79,97,267 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 29,78,709 സജീവ കേസുകള്‍ രാജ്യത്തുണ്ട്. 14,78,27,367 വാക്സിന്‍ ഇതുവരെ വിതരണം ചെയ്ത കഴിഞ്ഞു.അതേ സമയം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നതില്‍ കേന്ദ്രം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനും മുകളില്‍ പോയ 150 -ഓളം ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് കേന്ദ്രം അഭിപ്രായപ്പെടുന്നു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.95 ലക്ഷമായി ഉയര്‍ന്നു.