കോവിഡ് വാക്‌സിൻ എടുക്കാൻ വൈകുന്നത് പുതിയ വൈറസ് വകഭേദം രൂപപ്പെടാൻ അവസരമൊരുക്കുമെന്ന് ആരോഗ്യ പ്രവർത്തകർ. പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് നിലവിൽ നൽകി വരുന്ന ചില വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കും. മെയ് ഒന്ന് മുതലാണ് 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഇത് വഴി വൈറസിനെ പൂർണമായും നശിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് വിദഗ്ദർ. എന്നാൽ യുവാക്കളും മുതിർന്നവരും ഒരേപോലെ വാക്‌സിൻ എടുക്കാൻ മുന്നോട്ട് വന്നാൽ മാത്രമേ ഇത് നടക്കുവെന്നും വിദഗ്ധ അഭിപ്രായം.