മലയാളത്തിൽ മികച്ച പ്രതികരണം ലഭിച്ച ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക് . ചിത്രത്തിന്റെ റീമേക്ക് ,ഡബ്ബിങ് അവകാശങ്ങൾ വിറ്റു പോയി.
ഹിന്ദി പതിപ്പും തരുൺ മൂർത്തി തന്നെയായിരിക്കും സംവിധാനം ചെയുക. ചിത്രത്തിന്റെ അഭിനേതാക്കളെയോ അണിയറ പ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല.കോവിഡ്
പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യം എത്തിയ സിനിമകളിൽ ഒന്നാണ് ഓപ്പറേഷൻ ജാവ.75 – ദിവസത്തോളം ചിത്രം പ്രദർശനം തുടർന്നു.