ലക്നൗ: കോവിഡ് ബാധിച്ച് മരിച്ച അമ്മയെ സംസ്കരിക്കാൻ മകൻ വിസമ്മതിച്ചപ്പോൾ മൃതദേഹം ഏറ്റ വാങ്ങി മകൾ അന്ത്യകർമം ചെയ്തു. ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജിൽ മരിച്ച 61 കാരിയായ സുദാമ ദേവിയുടെ മൃതദേഹമാണ് സംസ്കരിക്കാൻ മകൻ മടിച്ചത്.
ആശുപത്രിയിൽ നിന്നും കോവിഡ് വാർത്തകൾ റിപ്പോർട്ട് ചെയുന്നയാളാണ് മകനെ വിവരം അറിയിച്ചത്. മദ്യപാനിയായ ഇയാൾ മൃതദേഹം വാങ്ങിയില്ല. ഒടുവിൽ മകൾ മഞ്ജു അമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്തു.