കനി കുസൃതി കേന്ദ്ര കഥാപാത്രമാകുന്ന ബിരിയാണിയെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിൽ ഇത് പോലൊരു ചിത്രം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റോഷൻ പറഞ്ഞു. ചിത്രത്തിലെ നായികാ കനിയെയും റോഷൻ പ്രശംസിച്ചു.
മികച്ച നടിമാരിൽ ഒരാളാണ് കനിയെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം ഇഷ്ടമായെന്നും എല്ലാവരും ചിത്രം കാണണമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകില്ല . ചിത്രത്തിന്റെ പിന്നണിയിൽ പ്രശംസിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.