ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ കോവിഡ് മുക്തനായതായി യു പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കാപ്പനെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. സിദ്ധിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.
സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്ക് വേണ്ടി ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ഹർജി പരിഗണിക്കുന്നതിന് ഇടയിലാണ് സുപ്രീം കോടതി നിർദേശം. 20 -ആം തീയതി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാപ്പനെ മധുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്.