ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കടുവ’ ചിത്രീകരണം നിർത്തി. കോവിഡ് മൂലമാണ് ഷൂട്ടിംഗ് നിർത്തിയത്.സ്ഥിതിഗതികൾ അല്പം കൂടി മെച്ചപ്പെടുമ്പോൾ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് സംവിധായകൻ ഷാജി കൈലാസ് അറിയിച്ചു.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2013 – ഇറങ്ങിയ ജിഞ്ചറാണ് ഷാജി കൈലാസ് മലയാളത്തിൽ അവസാനം സംവിധാനം ചെയ്തചിത്രം .
തമിഴിൽ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിർവഹിച്ച ചിത്രം. യഥാർഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ‘കടുവ’ റിലീസ് ചെയ്യുന്നത്.