ബംഗളൂരു: കര്‍ണാടകയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 31,830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 180 പേര് മരിച്ചു.
ഇന്ന് 10,793 പേര്‍ക്കാണ് രോഗമുക്തി. സംസ്ഥാനത്ത് മൊത്തം രോഗമുക്തരായവരുടെ എണ്ണം 14,00,775 ആയി.