ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു. നർമദാബെൻ മോദിയാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. എൺപത് വയസ്സായിരുന്നു.
ഇവരുടെ ഭർത്താവ് ജഗ്ജിവൻദാസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛൻ ദാമോദർദാസ് മോദിയുടെ സഹോദരനാണ്.
കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് അമ്മായി നര്‍മ്മദാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നരേന്ദ്രമോദിയുടെ ഇളയസഹോദരന്‍ പ്രഹ്ലാദ് മോദി പറഞ്ഞു. ഇന്ന് ആശുപത്രിയില്‍ വച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു.
ഭർത്താവ് വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ട നർമദാബെൻ മോദി മക്കളുമൊത്ത് ന്യൂറാണിപ് പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്.