സിഡ്‌നി: ഐപിഎല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍. ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഐപിഎല്ലില്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തിയത് സ്വന്തം നിലയിലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാവുമ്ബോള്‍ നാട്ടിലെത്താനും അവര്‍ അതേമാര്‍ഗം ഉപയോഗിക്കണമെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ലെന്നും മോറിസണ്‍ പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മെയ് 15 വരെയാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎൽ കളിക്കുന്ന പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെങ്കിലും ചില താരങ്ങള്‍ പിന്‍മാറിയതിന് പിന്നില്‍ കോവിഡാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ്‌സ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.