അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 2094 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,900 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,95,589 ആയി ഉയര്‍ന്നു.
രാജ്യത്ത് 5,14,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 1578 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 17,424 രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.