ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, അധോലോക കുറ്റവാളിക്ക് എയിംസ് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്. സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്‌ബോള്‍ ഛോട്ടാരാജന് എയിംസില്‍ ചികിത്സ നല്‍കുകയാണെന്നും ചിലര്‍ ട്വീറ്ററിലൂടെ വിമര്‍ശിച്ചു.