അഹമ്മദാബാദ്: മോശം ഫോമിൽ തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ മാൻ ഗില്ലിനെ മധ്യ നിരയിലേക്ക് ഇറക്കി കളിപ്പിക്കണമെന്ന് സുനിൽ ഗവാസ്കർ. പഞ്ചാബിനെതിരെയും ഗിൽ പരാജയപ്പെട്ടതോടെയാണ് സുനിൽ പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്നും 89 റൺസ് മാത്രമാണ് ഗിൽ ഇതുവരെ സ്കോർ ചെയ്തത്. മോശം ഫോമിൽ തുടരുന്ന ഗില്ലിനെ പിന്തുണയച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റോർ ഡേവിഡ് ഹസി എത്തിയിരുന്നു.