തമിഴ് സംവിധായകൻ താമിര അന്തരിച്ചു. കോവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ആൺ ദേവതെ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് അദ്ദേഹം. മൂന്നാമത്തെ ചിത്രത്തിനുള്ള ചർച്ചകൾ പുരോഗമിക്കവേ ആയിരുന്നു അന്ത്യം.