അന്തരിച്ച നടൻ വിവേകിന്റെ കുടുംബത്തെ സന്ദർശിച്ച് നടൻ വിജയ്. നടൻ മരിച്ച സമയത്ത് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയപ്പോൾ ആദ്യം പോയത് വിവേകിന്റെ വീട്ടിലാണ്. വിവേകിന്റെ കുടുംബത്തെ നേരിൽ കണ്ട് ദുഃഖം രേഖപ്പെടുത്തി.
വിജയയുടെ കരിയറിന്റെ തുടക്ക കാലത്ത് ഇരുവരും ഒന്നിച്ച ഒത്തിരി സിനിമകളിൽ അഭിനയിച്ചിരുന്നു. 13 ഓളം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ബിഗിൽ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അവസാനിച്ച് അഭിനയിച്ചത്.