ലാഹോർ: ഇന്ത്യയ്ക്ക് വേണ്ടി പ്രാർഥിക്കുന്നതായി പാകിസ്ഥാൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ബാബർ ആസാം. പ്രാർഥിക്കുകയും ഒരുമിച്ച് നിൽക്കേണ്ടതുമായ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബുർജ്ജ് ഖലീഫ ഇന്ത്യൻ പതാക പ്രദർശിപ്പിച്ച ചിത്രം പങ്ക് വച്ചാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
മുൻപ് പാക് മുൻ പേസർ ഷുയിബ് അക്തർ ഉൾപ്പെടെയുള്ളവർ ഇന്ത്യയെ സഹായിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.