ചണ്ഡീഗഢ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. വാരാന്ത്യ ലോക്ക്ഡൗണും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളളിയാഴ്ച വൈകീട്ട് ആറുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിവരെയാണ് ലോക്ക്ഡൗണ്‍.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും ലോക്ക്ഡൗണ്‍, കര്‍ഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭ്യര്‍ഥിച്ചു.
പഞ്ചാബില്‍ ഇന്ന് 6980 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ അമ്പതിനായിരത്തിന് അടുത്ത് രോഗികള്‍ പഞ്ചാബില്‍ ചികിത്സയിലുണ്ട്.