ന്യൂഡല്‍ഹി: ആര്‍ത്തവസമയത്ത് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആര്‍ത്തവസമയത്ത് വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.
സര്‍ക്കാര്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ വീടിനുള്ളില്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്‍. ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയുടെ ആവശ്യമില്ല. വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് ആവശ്യത്തിന് ഓക്‌സിനുണ്ട്. വിതരണരംഗത്താണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുക്തിസഹമായി ഓക്‌സിജന്‍ ഉപയോഗിക്കണം.
ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകളുടെ ചലനം നിരീക്ഷിച്ചു വരികയാണ്. ജിപിഎസ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത് നിരീക്ഷിക്കുന്നത്. ആശുപത്രികളില്‍ എത്ര പെട്ടെന്ന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയുമോ അതിനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.