ബാലി: കാണാതായ മുങ്ങികപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.ഇന്തോനേഷ്യൻ അധികൃതരാണ് ഈ കാര്യം അറിയിച്ചത്. മുങ്ങികപ്പലിൽ 53 -ഓളം പേരുണ്ടായിരുന്നു. ഞായറാഴ്ച്ച കാണാതായ മുങ്ങികപ്പലിന്റെ സ്ഥാനത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ ആഴക്കടലിൽ രക്ഷാപ്രവർത്തനം ദുര്ഘടമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സിങ്കപ്പൂർ എം വി സ്വിഫ്റ്റ് റെസ്‌ക്യു എന്നൊരു മുങ്ങിക്കപ്പൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയതായി നാവികസേനാ അറിയിച്ചു.
അയൽ രാജ്യങ്ങളായ യു എസ്,ഇന്ത്യ,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തനത്തിന് പങ്ക് ചേർന്നിട്ടുണ്ട്.മുങ്ങിക്കപ്പൽ നഷ്ടപെട്ട സ്ഥലത്ത് നടത്തിയ തിരച്ചലിൽ ലഭിച്ചതെല്ലാം കാണാതായ മുങ്ങികപ്പലിന്റെ ഭാഗങ്ങൾ ആണെന്നും നിഗമനം.കഴിഞ്ഞ ബുധനാഴ്ച്ചയാണ് മുങ്ങിക്കപ്പൽ കാണാതെയായത്.