മുംബൈ: മഹാരാഷ്ട്രയിൽ ഇന്നും 65,000 ത്തിന് മുകളിൽ കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 66,191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 61 ,450 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 832 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
നിലവിൽ ഏഴ് ലക്ഷത്തോളം പേർ ചികിത്സയിൽ കഴിയുന്നു.ഡൽഹിയിൽ 22,933 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 350 മരണം കൂടി ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചു.