ന്യൂഡൽഹി: രാജ്യത്തെ മൂന്നാം ഘട്ട വാക്‌സിൻ എടുക്കുന്നവർ പണം നൽകണം. മെയ് ഒന്നിനാണ് 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നത്. ഇവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് മാത്രമായിരിക്കും വാക്‌സിനേഷൻ എന്ന്’ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിൻ നയത്തിനെതിരെ സംസ്ഥാനങ്ങൾ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
ഏപ്രിൽ 28 മുതൽ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാം. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ 1200 രൂപയ്ക്കുമാണ് ലഭിക്കുക.