മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്കു വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ആർത്തവസമയത്ത് സ്ത്രീകൾ വാക്‌സിൻ എടുക്കുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നുണ്ട്.
ആർത്തവചക്രത്തിന് അഞ്ചു ദിവസം മുൻപോ ആർത്തവം കഴിഞ്ഞ ശേഷമുള്ള അഞ്ചു ദിവസമോ കഴിഞ്ഞ ശേഷമേ വാക്‌സിൻ എടുക്കാവൂ എന്നാണ് വ്യാപകമായി പ്രചരിക്കുന്നത് . എന്നാൽ ഇത്തരം അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് സർക്കാർ പറയുന്നു.
ആർത്തവവും വാക്‌സിൻ എടുക്കുന്നതും തമ്മിൽ ബന്ധമില്ലെന്ന് ഡോക്ടർമാർ പറയുന്നു. പ്രതിരോധകുത്തിവെയ്പ്പ് മൂലം ആർത്തവ ചക്രത്തിൽ മാറ്റം വരില്ലെന്നും വിദഗ്‌ധർ പറയുന്നു.