റിയോ ഡി ജെനെറിയോ : ബ്രസീലിൽ 3076 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,89,492 ആയി. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,137 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് മൂലമുള്ള മരണനിരക്ക് കൂടുതലുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ബ്രസീൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. എന്നാൽ കോവിഡ് കേസുകൾ കൂടുതലുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ബ്രസീൽ മൂന്നാം സ്ഥാനത്താണ്.