ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ (63 ) അന്തരിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുഗ്രാം മേധാന്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാൻസർ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ ന്യൂമോണിയയും ബാധിച്ചിരുന്നു. 1980 -ലാണ് അഭിഭാഷകനായി ജോലിയേൽക്കുന്നത്.