കൊളംബോ: ശ്രീലങ്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തിയതിനേക്കാൾ ശക്തിയേറിയതെന്ന് ആരോഗ്യ പ്രവർത്തകർ. ഈ പുതിയ വകഭേദം അന്തരീക്ഷത്തിൽ ഒരു മണിക്കൂർ വരെ നിലനിൽക്കും. രാജ്യത്ത് കഴിഞ്ഞ ആഴ്ച നടന്ന പുതുവർഷാഘോഷങ്ങൾക്ക് പിന്നാലെ ഈ വകഭേദം വളരെ അധികം വ്യാപിച്ചതായി കണ്ടെത്തി.
ഇത് കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. പുതിയ വൈറസ് ബാധിച്ച പലരിലും ശ്വാസ തടസ്സമുണ്ട്. ഇവരിൽ പലരെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ട അവസ്ഥയാണിപ്പോൾ. ദിനം പ്രതി 600 -ലേറെ കേസുകൾ നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.