ഇസ്ലാമബാദ്: കോവിഡിന് എതിരെയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിൽ തങ്ങൾ ഐക്യപ്പെടുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അയൽ രാജ്യത്തും ലോകത്തും ദുരിതം ബാധിച്ച് കഴിയുന്ന എല്ലാ മനുഷ്യർക്കുമായി പ്രാർഥിക്കുന്നു. മനുഷ്യത്വവും ഒരുമയും കൊണ്ട് നമുക്ക് ഇതിനെ അതിജീവിക്കാം ,ഇമ്രാൻ ഖാൻ പറഞ്ഞു.
മുൻപ് ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നിരുന്നു. അതേ സമയം ഇന്ത്യയിൽ 3,46,786 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.