റായ്പൂർ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് ഇടയിൽ നടത്തിയ ഉത്സവ പരിപാടി തടയാനെത്തിയ അധികൃതരെ ആക്രമിച്ച് നാട്ടുകാർ. ജാർഖണ്ഡിലാണ് സരായ്കെലയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞ ഉത്സവ പരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും നേരെ അക്രമം ഉണ്ടായത്. വടി ഉപയോഗിച്ച് തല്ലിയും കല്ലെറിഞ്ഞ ഓടിച്ചുമായിരുന്നു അക്രമം.
നിരവധി പേർ ഉല്സവത്തിൽ പങ്കെടുക്കാൻ എത്തിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ബ്ലോക്ക് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തുകയായിരുന്നു. പരിപാടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.