ന്യൂഡല്‍ഹി: മേയ്, ജൂണ്‍ മാസങ്ങളില്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ സൗജന്യ റേഷന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 80 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി 26,000 കോടി രൂപയാണ് കേന്ദ്രം നീക്കിവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്തിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കാടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. കോറോണ തരംഗത്തില്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണന്ന് പ്രധാനമന്ത്രി പറഞ്ഞു.