മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകികൊണ്ട് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ദുരിതത്തിലാക്കി.
വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തൊട്ട് പിന്നാലെ വാക്സിൻ ചലഞ്ച എന്ന പേരിൽ ഹസ്റ്റാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ആയി.
” ഇത് ഷോ ഓഫ് അല്ല,എന്റെ പോസ്റ്റ് കണ്ടിട്ട് ചിലരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാൽ അതെന്റെ വിജയമാണ്.നമ്മുക്ക് ഒന്നിച്ച് പോരാടാം” ഗോപി സുന്ദർ പറഞ്ഞു. വാക്സിൻ എടുത്തവരും എടുക്കാത്തവരുമായി പലരുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്ത പ്രതിഷേധത്തിൽ പങ്കാളികൾ ആയത്.