അബു ദാബി: യു എ ഇയിൽ കോവിഡിന് എതിരെ 10 മില്യൺ വാക്‌സിൻ വിതരണം ചെയ്തു. ഇന്നലെ 1 ,01 ,239 വാക്‌സിനുകൾ കൂടി നൽകിയതോടെയാണ് യു എ ഇ ഈ നേട്ടം കൈവരിച്ചത്. 1,00,01241 വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്.
യു എ ഇയിൽ ഉള്ള പകുതിയിൽ അധികം പേർക്ക് വാക്‌സിൻ ഇതിനകം നൽകി കഴിഞ്ഞു. ഇത് മൂലം ജനുവരിയിൽ 4000 -ത്തോളം കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 2000 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.