മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 67,013 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 568 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 40,94,840 ആയി. നിലവില്‍ 6,99,858 ആക്ടീവ് കേസുകള്‍. 33,30,747 പേര്‍ക്കാണ് ആകെ രോഗമുക്തി.
കര്‍ണാടകയില്‍ 25,795 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. 5,624 പേര്‍ക്കാണ് രോഗ മുക്തി. 123 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,96,236. ആകെ രോഗ മുക്തി 10,37,857. ആകെ മരണം 13,885.