മലയാളികളുടെ ഹാസ്യ സാമ്പ്രാട്ട് ജഗതി ശ്രീകുമാര്‍ മലയാള സിനിമ ലോകത്തേക്ക് തിരികെയെത്തുന്നു. കുഞ്ഞുമോന് താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീ മഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ മടങ്ങിവരവ്.
കറിയാച്ചന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നത്. മാള ബാലകൃഷ്ണന്, ആദര്‍ശ്, ലക്ഷ്മിപ്രീയ, പി.ജെ.ഉണ്ണികൃഷ്ണന്, സൂരജ് സാജന്, സ്നേഹ അനില്‍ ,ലക്ഷ്മി അശോകന്, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ് ,ഷറഫ് ഓയൂര്‍, അശോകന് ശക്തികുളങ്ങര, കണ്ണന് സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാര്‍വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അതേസമയം, ജഗതി ശ്രീകുമാറിന്റെ വീട്ടില്‍ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇന്നലെ ചിത്രീകരിച്ചിരുന്നു.