ന്യൂഡൽഹി; സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചതിൽ വിവാദ പരാമർശവുമായി ബി ജെ പി നേതാവ്. ബിഹാറിലെ മുൻ ബി ജെ പി വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ മിഥിലേഷ് കുമാർ തീവാരിയാണ് പരാമർശവുമായി എത്തിയത്.
ചൈനയെ പിന്തുണയ്ക്കുന്ന സി പി എം ജനറൽ സെക്രട്ടറിയുടെ മകൻ ആശിഷ് യെച്ചൂരി ചൈനീസ് കൊറോണ ബാധിച്ച് മരിച്ചുവെന്നായിരുന്നു ബി ജെ പി നേതാവിന്റെ ട്വീറ്റ്. എന്നാൽ വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു.
ട്വീറ്റിനെതിരെ ഒമർ അബ്‌ദുല്ല ഉൾപ്പെടെ നിരവധി പേർ രംഗത്ത് വന്നു. ഇന്ന് പുലർച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിതനായി മരിച്ചത്.