കോവിഡ് മുക്തനായി നടൻ ടോവിനോ തോമസ്. താരം തന്നെയാണ് കോവിഡ് നെഗറ്റീവ് ആയ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് മുക്തനായി ,തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നും താരം. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 15 -നാണ് ടോവിനോയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗലക്ഷണമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ താരത്തിന് ഉണ്ടായിരുന്നില്ല.