മുംബൈ: ഇന്ത്യൻ നായകൻ എം എസ് ധോണിക്ക് കീഴിൽ കളിക്കാനായത് ബഹുമതിയായി കരുതുന്നതായി ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർ ഡ്യൂപ്ലിസ്. ഗ്രൗണ്ടിൽ താൻ എന്താണ് ചെയുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ധോണിക്ക് കീഴിൽ ഇത്ര നാൾ കളിക്കാനായത് ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കളി മുതൽ കാര്യങ്ങൾ മാറുന്നതായി തോന്നി. നല്ലൊരു യുവതാരമാണ് ഋതുരാജ്. തന്റെ ടൈമിങ്ങിൽ വിശ്വസിച്ചു കളിക്കുന്ന ഋതുരാജിന്റെ കളി കാണുന്നത് തന്നെ മനോഹരമാണ്.