വാക്‌സിൻ ക്ഷാമത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്. വാക്‌സിനെ കുറ്റം പറഞ്ഞവർക്ക് ഇപ്പോൾ വാക്‌സിൻ വേണമെന്നു താരത്തിന്റെ പരിഹാസം. മുൻപ് വാക്‌സിനെ കുറിച്ചുള്ള തന്റെ കുറിപ്പ് റീ ട്വീറ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.
വാക്‌സിന് എതിരെ ആദ്യം തെറ്റായ പ്രചാരണവും കാമ്പയിനും നടത്തിയവർക്കാണ് ഇപ്പോൾ വാക്‌സിൻ വേണ്ടത്. രാജ്യം ഇപ്പോൾ ഒരു ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണെകിലും ചില കാഴ്ചകൾ കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റില്ലെന്ന് തരാം പറഞ്ഞു.