ചണ്ഡീഗഢ്: ഹരിയാനയിലെ സിന്ധിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വാക്‌സിനുകൾ മോഷണം പോയി.1710 ഡോസ് വാക്‌സിനാണ് മോഷണം പോയത്. ഇതിൽ 1270 കോവിഷീൽഡ് വാക്‌സിനും 440 കോവാക്‌സിന് ഡോസുകളുമാണ് ഉള്ളത്. വാക്‌സിനുകൾക്ക് പുറമെ സെന്ററിൽ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതെയായി.