മുംബൈ: കോവിഡ് ബാധിതയായി മരിച്ച മുംബൈയിലെ ഡോക്ടറുടെ അവസാന കുറിപ്പുകൾ ആരുടെയും കണ്ണീർ സമ്പാദിക്കുന്നതാണ് . ‘ഒരു പക്ഷെ അവസാനത്തെ സുപ്രഭാതമായിരിക്കും ഇത്. ഈ സാഹചര്യത്തിൽ നിങ്ങളെ എനിക്ക് കാണാൻ കഴിയില്ല. എല്ലാവരും ജാഗ്രത പാലിക്കുക.ശരീരം മരിക്കും.എന്നാൽ ആത്മാവ് മരിക്കില്ല. ‘
സേവ്‌രി ടി ബി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മനീഷ് ജാദവ് ആണ് കോവിഡ് ബാധിതയായി മരിച്ചത്. ഇവർ എഴുതിയ കുറിപ്പാണിത്. കുറിപ്പ് എഴുതി 36 മണിക്കൂറിന് ശേഷം അവർ മരണത്തിന് കീഴടങ്ങി.