ന്യൂഡൽഹി: സി പി എം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. മൂത്തമകൻ ആശിഷ് യെച്ചുരിയാണ് മരിച്ചത്. 33 വയസ്സായിരുന്നു.
കോവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേധാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ് ആശിഷ്.