ന്യൂഡൽഹി: രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് കോവിഡ് ബാധിക്കുന്നത് വളരെ കുറവെന്ന് കണ്ടെത്തൽ. കോവിഷീൽഡിന്റെയോ കോവാക്‌സിന്റെയോ രണ്ടു ഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
വാക്‌സിൻ എടുത്തവരുടെ ആകെ തുകയുമായി നോക്കുമ്പോൾ ഇത് നിസാരമെന്ന് ഐ സി എം ആർ ഡയറക്ടർ ജനറൽ ബൽറാം പറയുന്നത്.
കോവാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരിൽ 0 .04 ശതമാനത്തിനും കോവിഷീൽഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരിൽ 0 .03 ശതമാനത്തിനുമാണ് പിന്നീട് കോവിഡ് ബാധിച്ചത്.
കുത്തിവെയ്പ്പിന് ശേഷം രോഗം വരുന്നതിനെ ‘ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ’ എന്നാണ് പറയുന്നത്. പതിനായിരത്തിൽ രണ്ട് മുതൽ നാല് വരെ പേർക്ക് ഇത് സംഭവിക്കാം.