അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ച നടന് സല്മാന് ഖാന് നന്ദി പറഞ്ഞ് നടിയും മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായ രാഖി സാവന്ത്. തന്റെ അമ്മയുടെ അര്‍ബുദ ചികിത്സയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു തന്നത് സല്മാന് ആണെന്ന് രാഖി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
കൈകള്‍ കൂപ്പി ഞാന്‍ സല്മാന് ഖാനോട് നന്ദി പറയുന്നു. ഞാനെപ്പോഴും ജീസസിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ വേണ്ട ചികിത്സ ലഭിക്കാതെ മരിച്ചുപോകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ട ദൈവം സല്മാന് ഖാനെ മാലാഖയുടെ രൂപത്തില്‍ ഞങ്ങളുടെ അടുത്തേക്കയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയില്‍ ഉടനീളം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ദൈവത്തിനും സല്‍മാനും നന്ദി,” രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞു.