ന്യൂഡൽഹി: കേന്ദ്ര വിദ്യാഭാസ മന്ത്രി രമേശ് പൊക്രിയാലിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണെന്ന് ട്വിറ്റെർ സന്ദേശത്തിലൂടെ അദ്ദേഹം തന്നെ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ആവശ്യമുള്ള പരിശോധനകൾ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.