ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് തെലുങ്ക് നടൻ ചിരഞ്ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും (സി സി സി ) അപ്പൊള്ളോ 247 യുമായി സഹകരിച്ചാണ് വാക്‌സിൻ നൽകുന്നത്. ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.
വാക്‌സിൻ ലഭിക്കാൻ അര്ഹതയുള്ളവർക്ക് മാത്രമല്ല അവരുടെ പങ്കാളികൾക്കും വാക്‌സിൻ ലഭ്യമാക്കും. ഒരു മാസത്തോളം വാക്‌സിൻ വിതരണം നീണ്ടു നിൽക്കുമെന്നും താരം പറഞ്ഞു. കഴിഞ്ഞ വർഷമാണ് തെലുങ്ക് സിനിമാരംഗത്ത് സഹപ്രവർത്തകരുമായി ചേർന്ന് ചിരഞ്ജീവി സി സി സിക്ക് തുടക്കം കുറിച്ചത്.