കൊൽക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരൻ ശംഖ ഘോഷ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. 89 വയസ്സായിരുന്നു. ബംഗാളിൽ ഏറ്റവുമധികം ആരാധിക്കപെടുന്ന കവിയും നിരൂപകനുമാണ്.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ രാഷ്ട്രീയതാല്പര്യങ്ങൾ ഇല്ലാത്ത നിലപാട് അദ്ദേഹത്തെ ജനപ്രീതിയുള്ള ഒരു എഴുത്തുക്കാരനാക്കി. പദ്മഭൂഷൺ ,ജ്ഞാനപീഠം തുടങ്ങിയ പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.