ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്‌ലിസ്റിൽ ബ്രിട്ടൻ ഉൾപെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ഈ മാസം 24 മുതൽ 30 വരെയാണ് ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്.
ഈ ദിവസങ്ങളിൽ സർവീസ് നടത്താനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. റീഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കും.